" അറിവിൻ്റെ ആദ്യ മധുരം നുകരാൻ, വിദ്യാലയത്തിലേക്കുള്ള ആദ്യപടികൾ കയറുവാൻ, ആ കുഞ്ഞ് തയ്യാറായി നിന്നു. ബാഗും പേറി, കുഞ്ഞു ഷൂസുമണിഞ്ഞ്, അലങ്കാരമായി വാട്ടർബോട്ടിലും കഴുത്തിൽ തൂക്കി കുഞ്ഞുടുപ്പിൽ അവളെ കണ്ടപ്പോൾ ആ അച്ഛന് അത് ഓർമ്മകളിൽ പകർത്തുവാൻ തോന്നി. തൻ്റെ ക്യാമറ എടുത്ത്, അവളോട് ചിരിച്ചു നിൽക്കാൻ പറഞ്ഞു. ക്യാമറക്കണ്ണിനോട് ചിരിച്ചു കാണിച്ച അവൾ ഓർത്തു 'അയ്യോ, അച്ഛാ..എൻ്റെ കുട ഒരു കുഞ്ഞു കാലൻകുട അവളുടെ നേരെ നീട്ടി അമ്മ മന്ദഹസിച്ചു. 'വേഗം എടുക്കൂ, മഴ വരുന്ന ലക്ഷണം കാണുന്നു', ആ അമ്മ ഓർമ്മിപ്പിച്ചു. അതിവേഗം ആ ഓർമ്മ ക്യാമറക്കണ്ണിൽ പകർത്തി അച്ഛൻ തന്റെ കുഞ്ഞിനെ വാരി വണ്ടിയിൽ ഇരുത്തി, ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി പാഞ്ഞു. അവർ ബസ് സ്റ്റോപ്പിന്റെ മറവിൽ കയറിനിന്ന പാടെ മഴത്തുള്ളികൾ ഭൂമിയെ നോക്കി യാത്രതിരിച്ചു. അവൾ അച്ഛനോട് ചേർന്ന് മറഞ്ഞുനിന്നു. പ്ലേ സ്കൂളിൽ പോയിട്ടുണ്ടെങ്കിലും ഒരു വലിയ വിദ്യാലയത്തിലേക്ക് ആദ്യമായാണ്, അതും ഒറ്റയ്ക്ക്. അവളുടെ മനസ്സിൽ മഴത്തുള്ളികൾ പോലെ നേർത്ത ആശങ്ക ഉദിച്ചു. ദൂരെനിന്നും സ്കൂൾ ബസിന്റെ വരവ് കാണവേ മഴയോടൊപ്പം ആശ...
Scribbling my way through life's struggle, to reach the final book I would write and be a part of the 'Once upon a time ...' to make my happily ever afters.